Saturday, November 30, 2013

കല്ലെറിയരുത്!

കുപ്പയില്‍ കുങ്കുമം ചാര്‍ത്തുന്നവരെ,
നിറം മാറുന്ന ഓന്തിനെയും
ചട്ടമാറുന്ന ചേരയെയും
പിന്നെ, എന്‍റെ സ്വകാര്യതയിലേക്കും
ഒളിച്ചിരുന്ന് കല്ലെറിയരുതേ

തിങ്കൂജി

Thursday, November 21, 2013

ആവർത്തനം (കുറിപ്പ് )

മുറിയിൽ നിന്നും ഇറങ്ങി
ഇടതു വശത്തുള്ള ഹോട്ടലിന്റെ അരികിലൂടെ
വഴികൾ മുറിച്ചുകടന്നു
ബസ് കാത്തുനിൽക്കും
പതിവ് കാഴ്ചകൾ ഒത്തിരി ഉണ്ട്
തടിച്ചു, പറുദ ധരിച്ച 'വലിയ കുട്ടി’ (സംശയം)
എന്തോ പഠിക്കാൻ പോകുന്നതാണ് (?)
അടുത്ത സ്റ്റോപ്പിൽ നിന്നും
പല കോലത്തിലുള്ള ആണും പെണ്ണും കയറും
അതിൽ ഫിലിപ്പീനൊ, നോർത്ത് ഇന്ത്യൻ, മല്ലൂസ്,
യൂറോപ്പ്യൻ എന്ന് തോന്നിക്കുന്ന ഏതോ നാട്ടുകാർ
ഒക്കെ കയറിക്കൂടും
ബസ്‌ നമ്പർ നാല്പത്തിനാലു അല്ലാത്തതുകൊണ്ട്
തലയും ഉടലും ഒക്കെ മറച്ച ഫിലിപ്പീനൊ പെണ്ണ് കേറില്ല 
അങ്ങ് മദ്ധ്യകേരളത്തിൽ നിന്നും വരുന്ന
ട്രാവൽസിൽ ജോലി ചെയ്യുന്ന ഒരു ചങ്ങാതിയുണ്ട്
അവൻ അവിടെ ഇറങ്ങും; ഒപ്പം പലജാതി ആളുകളും
അതുകഴിഞ്ഞാൽ അധികം പതിവ് കാഴ്ചകൾ ഇല്ലെന്നു പറയാം.
പക്ഷേ, ഞാൻ ഇറങ്ങുന്നതിനു മുമ്പുള്ള സ്റ്റോപ്പിൽ നിന്നും കയറി,
എന്നോടൊപ്പം ഇറങ്ങുന്ന  ഒരു അറബി (സംശയം) പെണ്‍കുട്ടി.
അതും ഒരു നല്ല ആവർത്തനമാണ്. 

Monday, November 18, 2013

അകലെ

പുലർച്ചയിൽ
ഞെട്ടിയുണത്തിയ
മകൻറെ രൂപങ്ങ
രണ്ടരപതിറ്റാണ്ടി നൊടുവിൽ
കുറിച്ച വാക്കുകൾ
കണ്ണുതിരുമി തുറന്നു
കൊതിയോടെ വായിച്ചു തീർത്തു.
നിറഞ്ഞ വരണ്ട കണ്ണുകൾ
കൈവിരലമർത്തി തിരുമി.
സന്തോഷത്തിൽ ദു:ഖിക്കില്ലെങ്കിൽ
അകലുവോളം അടുക്കുമെങ്കിൽ
അകലട്ടെ ആവുവോളം.
സ്വപ്നത്തിൽ പോലും
ആരും വേദനിക്കാതിരിക്കട്ടെ!


Sunday, November 17, 2013

സൂക്ഷിപ്പുകാരോട്

ഹൃദയത്തില്‍ ചുരുട്ടിവെച്ചിരുന്ന
ഭൂപടത്തെ വലിച്ചുകീറി അടുപ്പിലിട്ടു
സ്വപ്നങ്ങള്‍ എഴുതിവെച്ചിരുന്ന
കടലാസിനുപുറകില്‍
പുതിയ ഭൂപടം വരച്ചുവെച്ചു
ഹൃദയത്തിന്റെ സൂക്ഷിപ്പുകാര്‍
സുഖമുള്ള ഒരുപാടു വേദനയുടെ
ഓര്‍മ്മകള്‍ വെച്ചുപോയി
എന്റെ സന്തോഷത്തില്‍
പെറ്റമ്മയുടെ നിറഞ്ഞ ഹൃദയമുണ്ടെങ്കില്‍
പുതിയ ഭൂപടത്തിലൂടെ യാത്ര തുടങ്ങട്ടെ

തിങ്കൂജി

ഞാനുണ്ടായി

അക്ഷരങ്ങള്‍ അക്കങ്ങളെ വെറുത്തപ്പോള്‍ ഞാനുണ്ടായി.
കലകളെ പ്രണയിച്ചപ്പോള്‍ വഴിയുണ്ടായി
വേദനയും സന്തോഷവും കലഹിച്ചപ്പോള്‍ കവിതയുണ്ടായി
അനുഭവങ്ങള്‍ മടുത്തുതുടങ്ങുമ്പോള്‍ യാത്രകളുണ്ടാകും

തിങ്കൂജി

മിച്ചം

ഹൃദയം പൊട്ടിമാരിച്ചവന്റെ
മിച്ചംവെച്ച സ്വപ്നങ്ങള്‍
ആര്‍ത്തിയോടെ അവര്‍ കഴിച്ചുതീര്‍ത്തു
അതില്‍ മുന്തിയ ഇനം വീഞ്ഞും
അറബിപെണ്ണുങ്ങളും ഉണ്ടായിരുന്നു
ശേഷം, അവരെല്ലാം ഉറങ്ങിയപ്പോള്‍
പ്രവാസികള്‍ക്കിടയിലൂടെ
പരദേശികള്‍ കടന്ന വഴിതേടി ഞാന്‍ ഓടി

തിങ്കൂജി

Monday, November 11, 2013