മുറിയിൽ നിന്നും ഇറങ്ങി
ഇടതു വശത്തുള്ള ഹോട്ടലിന്റെ അരികിലൂടെ
വഴികൾ മുറിച്ചുകടന്നു
വഴികൾ മുറിച്ചുകടന്നു
ബസ് കാത്തുനിൽക്കും
പതിവ് കാഴ്ചകൾ ഒത്തിരി ഉണ്ട്
തടിച്ചു, പറുദ ധരിച്ച 'വലിയ കുട്ടി’ (സംശയം)
എന്തോ പഠിക്കാൻ പോകുന്നതാണ് (?)
അടുത്ത സ്റ്റോപ്പിൽ നിന്നും
പല കോലത്തിലുള്ള ആണും പെണ്ണും കയറും
അതിൽ ഫിലിപ്പീനൊ, നോർത്ത് ഇന്ത്യൻ, മല്ലൂസ്,
യൂറോപ്പ്യൻ എന്ന് തോന്നിക്കുന്ന ഏതോ നാട്ടുകാർ
ഒക്കെ കയറിക്കൂടും
ബസ് നമ്പർ നാല്പത്തിനാലു അല്ലാത്തതുകൊണ്ട്
തലയും ഉടലും ഒക്കെ മറച്ച ഫിലിപ്പീനൊ പെണ്ണ് കേറില്ല
അങ്ങ് മദ്ധ്യകേരളത്തിൽ നിന്നും വരുന്ന
ട്രാവൽസിൽ ജോലി ചെയ്യുന്ന ഒരു ചങ്ങാതിയുണ്ട്
അവൻ അവിടെ ഇറങ്ങും; ഒപ്പം പലജാതി ആളുകളും
അതുകഴിഞ്ഞാൽ അധികം പതിവ് കാഴ്ചകൾ ഇല്ലെന്നു പറയാം.
പക്ഷേ, ഞാൻ ഇറങ്ങുന്നതിനു മുമ്പുള്ള സ്റ്റോപ്പിൽ നിന്നും കയറി,
എന്നോടൊപ്പം ഇറങ്ങുന്ന ഒരു അറബി (സംശയം) പെണ്‍കുട്ടി.
അതും ഒരു നല്ല ആവർത്തനമാണ്.
No comments:
Post a Comment