Saturday, March 29, 2014

borrow me


കടം പറയുന്നു!

മെലിഞ്ഞ വാക്കുകളിൽ
കഴിഞ്ഞ കാലം
മുഴച്ചു നിൽക്കുന്നു
നഷ്ടപെട്ടതൊക്കെ തേടിപ്പിടിക്കാൻ
ഭ്രാന്തുപിടിച്ചോടി.
അതിൽ എല്ലാമുണ്ട്
പണവും, പ്രണയവും
കൌതുകങ്ങളും, കളികൂട്ടുകരും ഒക്കെ...
ജീവിതത്തിന്റെ കണക്കെടുപ്പിൽ
വേദനയെന്ന വലിയ അക്കം
മിച്ചമാകുമ്പോൾപോലും
വിശാല ലോകം
ഒരുപാട് മോഹങ്ങൾ
കടം പറയുന്നു!