വയറു നിറഞ്ഞ വ്രതം
ബിരിയാണി കഴിച്ചു വീര്‍ത്ത പുണ്യമാസം
കൂടെയുള്ള ദൈവത്തെയും കൊണ്ട്
പള്ളിയില്‍ പോകുന്നവര്‍
വിശ്വാസത്തിന്റെ കോലങ്ങളില്‍
തഴമ്പിച്ച പുതിയ പാടുകള്‍
യാചകരില്ലാത്ത തെരുവുകളില്‍
യജമാന്റെ അന്നദാനം
ഞാന്‍ ആ അത്ഭുത രാവില്‍
കവിത എഴുതാനിരിക്കുന്നു.
ആരും കാണാതെ ദൈവത്തിന്റെ
അനുഗ്രഹങ്ങള്‍ എവിടയോ
പെയ്തിറങ്ങുന്നു (?)
നിലവിളിചോടുന്ന ഗസയിലെ
ചോരയുറഞ്ഞ തെരുവുകള്‍.
ഒരു വിശ്വാസം മറ്റൊരു വിശ്വാസത്തെ
വ്യഭിചരിക്കുന്നു.
കാണികള്‍, മൌന ശിലാരൂപങ്ങള്‍
കൊത്തിയുണ്ടാക്കുന്നു.
അതില്‍ പൂചെണ്ടുകള്‍ അര്‍പ്പിക്കാന്‍
"മഹാന്മാര്‍" എത്തികൊണ്ടിരിക്കുന്നു
അപ്പോഴ്ക്കും ആരോ എന്നെ
വിളിച്ചുണര്‍ത്തി പറയുന്നു
കെട്ടിക്കിടന്നവയില്‍ പുഴു ജനിച്ചു
നിറഞ്ഞ വയറ്റില്‍ കവിത മരിച്ചു.
ബിരിയാണി കഴിച്ചു വീര്‍ത്ത പുണ്യമാസം
കൂടെയുള്ള ദൈവത്തെയും കൊണ്ട്
പള്ളിയില്‍ പോകുന്നവര്‍
വിശ്വാസത്തിന്റെ കോലങ്ങളില്‍
തഴമ്പിച്ച പുതിയ പാടുകള്‍
യാചകരില്ലാത്ത തെരുവുകളില്‍
യജമാന്റെ അന്നദാനം
ഞാന്‍ ആ അത്ഭുത രാവില്‍
കവിത എഴുതാനിരിക്കുന്നു.
ആരും കാണാതെ ദൈവത്തിന്റെ
അനുഗ്രഹങ്ങള്‍ എവിടയോ
പെയ്തിറങ്ങുന്നു (?)
നിലവിളിചോടുന്ന ഗസയിലെ
ചോരയുറഞ്ഞ തെരുവുകള്‍.
ഒരു വിശ്വാസം മറ്റൊരു വിശ്വാസത്തെ
വ്യഭിചരിക്കുന്നു.
കാണികള്‍, മൌന ശിലാരൂപങ്ങള്‍
കൊത്തിയുണ്ടാക്കുന്നു.
അതില്‍ പൂചെണ്ടുകള്‍ അര്‍പ്പിക്കാന്‍
"മഹാന്മാര്‍" എത്തികൊണ്ടിരിക്കുന്നു
അപ്പോഴ്ക്കും ആരോ എന്നെ
വിളിച്ചുണര്‍ത്തി പറയുന്നു
കെട്ടിക്കിടന്നവയില്‍ പുഴു ജനിച്ചു
നിറഞ്ഞ വയറ്റില്‍ കവിത മരിച്ചു.