അയൽവക്കത്തു വാടകയ്ക്ക് താമസിക്കാൻ വന്ന സേട്ട് കുടുംബത്തിൽ ഒരു പാത്തുമ്മ ഉണ്ടായിരുന്നു. അവൾക്കു ഒരു സൈക്കിളും ഉണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ നമ്മൾ ഒരുമിച്ചു കളിയ്ക്കാൻ ഇറങ്ങും. ഓടി ചാടി ഉല്ലസിക്കും എന്നൊക്കെ പറയില്ലേ... അതുതന്നെ.. അവളായിരുന്നു എന്നെ ആദ്യമായി സൈക്കിൾ ഓടിക്കാൻ പഠിപ്പിച്ചതും... ഓർക്കാപുറത്തു പാത്തുമ്മ "ബല്യ" കുട്ടിയായി. പടച്ചോന്റെ ഓരോ കണ്ടുപിടുത്തങ്ങൾ!! അതോടെ നമ്മളുടെ കൂട്ടുകെട്ടും കുട്ടികളിയും ഒക്കെ കെട്ടിപൂട്ടി.
No comments:
Post a Comment